അടൂർ: സമൂഹത്തിൽ കഷ്ഠത അനുഭവിക്കുന്നവരെ സഹായിക്കാൻ സേവാഭാരതി ഏഴംകുളം പഞ്ചായത്ത് സമിതിയുടെ സേവാനിധി സമാഹരണം ആരംഭിച്ചു. ഏഴംകുളം സെന്റ് മേരീസ് യാക്കോബായ വലിയ പള്ളി വികാരി ഫാ.ജോർജി ജോണിൽ നിന്ന് ആദ്യ തുക സേവാഭാരതി പഞ്ചായത്ത് പ്രസിഡന്റെ് പ്രമോദ് കുമാർ താന്നിക്കൽ ഏറ്റുവാങ്ങി. ട്രസ്റ്റി ടി ജോൺ മാത്യു അനിയൻ കാരിച്ച പള്ളി ആർ.എസ് എസ് ജില്ലാ ശാരീരിക് ശിക്ഷൻ പ്രമുഖ് എം ശബരി , സേവാഭാരതി പഞ്ചായത്ത് സെക്രട്ടറി എസ്.ദിലീപ് കുമാർ , ട്രഷറർ ഹരി പ്രകാശ്, ജോയിന്റ് സെക്രട്ടറി വിഷ്ണു എസ്.കുറുപ്പ്, ഐ.ടി കോ ഓർഡിനേറ്റർ എം.മഹഷ് മോഹൻ എന്നിവർ പ്രസംഗിച്ചു.