അടൂർ : കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്ക്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ പൊതുനിരത്തുകളിലെ ചൂണ്ടുപലകകൾ വൃത്തിയാക്കി. കടമ്പനാട്, മലനട, കല്ലുകുഴി, നെല്ലിമുകൾ മുതലായ സ്ഥലങ്ങളിൽ മഴയും പൊടിപടലും കാരണം അഴുക്കും കാടും പിടിച്ചിരുന്ന 120 ദിശാസൂചികളാണ് നൂറ് വോളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ ശുചിയാക്കിയത്. പ്രവർത്തനത്തിന്റെ സ്കൂൾ തല ഉദ്ഘാടനം പ്രിൻസിപ്പൽ ജിൻസി ജോർജ് നിർവഹിച്ചു. സ്കൂൾ പ്രവർത്തന സമയത്തിന് മുമ്പും ശേഷവും ഇൗ ആഴ്ച അവസാനം വരെ ഈ പ്രവർത്തനം തുടരുമെന്ന് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഫാ ഡോ റിഞ്ചു പി.കോശി അറിയിച്ചു.