അടൂർ: പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണപദ്ധതിയിൽ ഉൾപ്പെടുത്തി 15 ഭിന്നശേഷിക്കാർക്ക് ട്രൈസ്കൂട്ടർ വിതരണം ചെയ്തു. പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.പി.മണിയമ്മ അദ്ധ്യക്ഷതവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റോഷൻ ജേക്കബ്, ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ അഡ്വ. ആർ. ബി രാജീവ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. വി. ജയകുമാർ,എ. പി സന്തോഷ്, എസ്. ഷിബു, സുജ അനിൽ ,ജോ. ബി. ഡി. ഒ ശശിധരൻ, സി. ഡി. പി. ഒ റാണി എന്നിവർ സംസാരിച്ചു