 
തിരുവല്ല: സേവാഭാരതിയുടെ സേവന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ധനം കണ്ടെത്തുന്ന സേവാനിധി ശേഖരണത്തിന്റെ യൂണിറ്റ് തല ഉദ്ഘാടനം തിരുവല്ലാ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ.തോമസ് മാർ കൂറിലോസ് നിർവഹിച്ചു. സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് ബിജു ഗോപിനാഥ് സേവാനിധി ഏറ്റുവാങ്ങി.
രാഷ്ട്രീയ സ്വയംസേവക സംഘം ശബരിഗിരി വിഭാഗ് സഹകാര്യവാഹ് ജി.വിനു, സേവാഭാരതി യൂണിറ്റ് വൈസ് പ്രസിഡന്റ് ശ്രീകുമാർ കൊങ്ങരേട്ട്, ട്രഷറർ കെ.പി ഷാജി ജോ.സെക്രട്ടറി പി.കെ.വേണുഗോപാൽ എന്നിവർ പങ്കെടുത്തു.