money

പത്തനംതിട്ട : കുമ്പഴ സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപ സമാഹരണത്തിന്റെ താലൂക്ക് തല ഉദ്ഘാടനം നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ നിർവഹിച്ചു. യോഗത്തിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജെറി ഈശോ ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. അസി. രജിസ്ട്രാർ (ജനറൽ) ശ്യാംകുമാർ, മേലുകര എസ്.സി.ബി പ്രസിഡന്റ് ബാബു കോയിക്കലേത്ത്, കുമ്പഴ എസ്.സി.ബി ബോർഡ് അംഗങ്ങളായ എ. അഷറഫ്, പി.എസ് അജയ്, ഷിനാജ്, സി.കെ ജോർജ്, ബാങ്ക് സെക്രട്ടറി പി. ജയ എന്നിവർ സംസാരിച്ചു.