തിരുവല്ല: എൽ.ജെ.ഡി വിട്ട ജില്ലാഘടകം എച്ച്.ഡി. ദേവഗൗഡ നേതൃത്വം നൽകുന്ന ജെ.ഡി.എസിൽ ലയിക്കുന്ന സമ്മേളനം 5ന് ഉച്ചയ്ക്ക്ശേഷം രണ്ടിന് അശോക് ഇന്റർ നാഷണൽ ഓഡിറ്റോറിയത്തിൽ നടക്കും. ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും.അലക്സ് കണ്ണമല, ജോഎണ്ണയ്ക്കാട്, മോഹൻദാസ് പെരിങ്ങര, അലക്സാണ്ടർ കെ.സാമുവൽ, ജോസഫ് കുര്യാക്കോസ്, വർഗീസ് മാലക്കര, ഏബ്രഹാം സി.ഫിലിപ്പ്, മറിയാമ്മ ചാക്കോ, പ്രശാന്ത് വി.കുറുപ്പ്, അനിൽ കുറ്റൂർ എന്നിവർ പ്രസംഗിക്കും.