ചെങ്ങന്നൂർ: സൗര പുരപ്പുറ സോളാർ പദ്ധതി പ്രകാരം കൊല്ലകടവ്, ചെന്നിത്തല, മാന്നാർ, വെൺമണി എന്നീ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡിയോടുള്ള സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള സ്പോട്ട് രജിസ്ട്രേഷൻ 5ന് രാവിലെ 10 മുതൽ 4 വരെ കൊല്ലകടവ് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ നടക്കും. താല്പര്യമുള്ള ഉപഭോക്താക്കൾ അന്നേ ദിവസം ഓഫീസിൽ എത്തണം.13അക്ക കൺസ്യൂമർ നമ്പറും കെ.എസ്.ഇ.ബിയിൽ രജിസ്ട്രർ ചെയ്തിട്ടുള്ള ഫോണും കൈയ്യിൽ കരുതണം.

ചെങ്ങന്നൂർ: മുളക്കുഴ, കല്ലിശേരി എന്നീ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുളള ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡി നിരക്കിൽ സൗര പുരപ്പുറ സോളാർ പദ്ധതിക്കായ് ഇന്ന് രജിസ്ട്രർ ചെയ്യണം. ചെങ്ങന്നൂർ ത്രിവേണി സൂപ്പർ മാർക്കറ്റിന് സമീപമുളള ഡിവിഷൻ ഓഫീസിൽ എത്തണം. കെ.എസ്.ഇ.ബിയിൽ രജിസ്ട്രർ ചെയ്തിട്ടുളള മൊബൈൽ ഫോൺ, കറന്റ് ബില്ല് അല്ലെങ്കിൽ 13 അക്ക കൺസ്യൂമർ നമ്പർ, സോളാർ നിലയം സ്ഥാപിക്കാനുദ്ദേശിക്കുന്ന പുരപ്പുറത്തിന്റെ ഫോട്ടോ എന്നിവയും കരുതണം. കൂടുതൽ വിവരങ്ങൾക്ക് 9496008488.