fire
മംഗലം പാലത്തിന് സമീപം 11 കെ.വി ഫീ‌ഡർ കേബിളിന് തീപിടിച്ചത് അണയ്ക്കാൻ ശ്രമിക്കുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ

ചെങ്ങന്നൂർ: മംഗലംപാലത്തിനു സമീപമുള്ള കെ.എസ്.ഇ.ബി യുടെ 11 കെ.വി. ഫീഡർ കേബിളിന് തീപിടിച്ചു. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. താഴെയുള്ള പുരയിടത്തിൽ ചപ്പുചവറുകൾക്കിട്ട തീയിൽ നിന്ന് കേബിളിലേക്കു തീ പടരുകയായിരുന്നു. ചെങ്ങന്നൂർ അഗ്നിരക്ഷാ സേന തീയണച്ചു.