 
തിരുവല്ല: പ്രകൃതി സംരക്ഷണ സംഘടനയായ സഹ്യാദിയുടെ രണ്ടാംഘട്ട വ്യക്ഷതൈ വിതരണം ഉദ്ഘാടനം നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരി കുമാരി കൃഷ്ണ തീർത്ഥയ്ക്കു നൽകി നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ഡോ.സാമുവൽ നെല്ലിക്കാട് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ബാബു മോഹനൻ,കെ.സുരേന്ദ്രൻ പിള്ള, കെ.ആർ.ഗണേശൻ, അഭിനവ് ടി.എസ്, ബിനിത ബി.മോഹൻ എന്നിവർ പ്രസംഗിച്ചു.സാധാരണ സൈക്കിൾ ഇലക്ട്രിക് സ്‌കൂട്ടറാക്കി മാറ്റിയ എട്ടാംക്ലാസ് വിദ്യാർത്ഥി അഭിനന്ദ് എം.പി, ഉദ്യോഗലബ്ധിയിൽ ടീച്ചർ ജയന്തി ജി.എന്നിവരെ യോഗം ആദരിച്ചു.