ചെങ്ങന്നൂർ: തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ പള്ളിവേട്ട ഇന്നു നടക്കും .വെളുപ്പിന് 5.30 ന് മഹാഗണപതി ഹോമം, രാവിലെ 7.30ന് ശ്രീബലി എഴുന്നെള്ളത്ത്, ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, 7.30ന് സേവ, രാത്രി 10 ന് നാട്യ സംഗീത ശില്പം ജടാമകുടം, 11.30 മുതൽ പളളിവേട്ട എഴുന്നെള്ളത്ത്. പുലർച്ചെ 1ന് പളളിവേട്ട വരവ് ,
ആറാട്ട് ദിവസമായ നാളെ ഉച്ചയ്ക്ക് 12.30 ന് ആറാട്ട് സദ്യ , വൈകിട്ട് 4.30 ന് ആറാട്ട് എഴുന്നെള്ളത്ത്. 6.30 മുതൽ നാദസ്വരക്കച്ചേരി, രാത്രി 9 മുതൽ ഗാനമേള , 12 മുതൽ ആറാട്ട് വരവും ആറാട്ട് വിളക്കും തുടർന്ന് കൊടിയിറക്കും വലിയ കാണിക്കയും നടക്കും