 
ചെങ്ങന്നൂർ: ശ്രീനാരായണ കോളേജ് ഭൗതികശാസ്ത്ര വിഭാഗവും സയൻസ് ഫോറവും ഐകുഎസിയും സംയുക്തമായി ദേശീയ ശാസ്ത്ര ദിനം ആഘോഷിച്ചു . കോളേജ് പ്രിൻസിപ്പൽ ഷെറിൻ.കെ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭൗതികശാസ്ത്ര വിഭാഗം മേധാവി ഡോ.കെ ശ്രീലത, പ്രവീൺ കെ.എച്ച്, പാർവതി എസ്. കുമാർ എന്നിവർ പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ച് സെമിനാർ, ശാസ്ത്ര ക്വിസ് മത്സരം, പോസ്റ്റർ പ്രസന്റേഷൻ മത്സരം, ഫോട്ടോഗ്രാഫി പ്രദർശനം എന്നിവ നടത്തി.