 
തിരുവല്ല: കവിയൂർ മഹാദേവക്ഷേത്രത്തിൽ ശിവരാത്രിയോടനുബന്ധിച്ച് നടന്ന കെട്ടുകാഴ്ച ഘോഷയാത്രയും വിളക്കെഴുന്നെള്ളെത്തും ഭക്തിസാന്ദ്രമായി. ഞാലിയിൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച കെട്ടുകാഴ്ച ഘോഷയാത്ര ക്ഷേത്രത്തിലേക്കുള്ള പതിനെട്ടാംപടിയിൽ കാഴ്ചശ്രീബലിയുമായി സംഗമിച്ചു. തുടർന്ന് സേവ,അഷ്ടപദി , നാഗസ്വരകച്ചേരി, ബാലെ, എന്നിവയും. ശിവരാത്രി പൂജയ്‌ക്ക്‌ശേഷം പുലർച്ചെ ശ്രീപാർവതി സമേതനായി തൃക്കവിയൂരപ്പൻ സവിശേഷതയാർന്ന മഹാശിവരാത്രി വിളക്കിന് എഴുന്നെള്ളി. നാലമ്പലത്തിന് ഒൻപത് പ്രദിക്ഷണംവച്ച് എട്ട് കരക്കാർ തെളിയിച്ച ചുറ്റുവിളക്ക് സ്വീകരിച്ചാണ് മഹാശിവരാത്രി ഉത്തവാഘോഷങ്ങൾ സമാപിച്ചത്. കെട്ടുകാഴ്ചയ്ക്കും വിളക്കെഴുന്നെള്ളത്തിനും വാദ്യമേളഘോഷങ്ങളും പുരാണകലാരൂപങ്ങളും മിഴിവേകി. ശിവരാത്രി വ്രതമനുഷ്ഠിക്കാനെത്തിയ ഭക്തർ വിശേഷാൽപൂജകളിലും പങ്കുചേർന്നു.