തിരുവല്ല: ചാത്തങ്കേരി എൽ.പി സ്കൂൾ കെട്ടിട ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ച എൽ.ഡി.എഫ് നിലപാടിനെതിരെ ബി.ജെ.പിയുടെ നേതൃത്വത്തിൽ പെരിങ്ങര പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ നടത്തി. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് വിജയകുമാർ മണിപ്പുഴ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മനോജ് വെട്ടിക്കൽ അദ്ധ്യക്ഷത വഹിച്ചു. കർഷകമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് ജി. വേണുഗോപാൽ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ടി.വി വിഷ്ണു നമ്പൂതിരി, ചന്ദ്രു എസ്. കുമാർ, അശ്വതി രാമചന്ദ്രൻ, എസ്. സനിൽ കുമാരി, നേതാക്കളായ ഗിരീഷ് കോതേകാട്ട്, പി.സി രാജു , പ്രദീപ് വില്വമംഗലം , ലേഖ സുരേഷ് , സുമോദ്, ശശിധരൻ എന്നിവർ പ്രസംഗിച്ചു.