photo
ഗിൽഗാൽ എക്യുമെനിക്കൽ പ്രയർ ആൻഡ് ഗോസ്പൽ മിനിസ്ട്രി ഉദ്ഘാടനം മാർത്തോമ്മാസഭ നിരണം-മാരാമൺ ഭദ്രാസന സഹായമെത്രാൻ ഗ്രീഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പ നിർവ്വഹിക്കുന്നു

തിരുവല്ല: മത,രാഷ്ട്രീയ,സാംസ്കാരിക മേഖലകൾ കൂടുതൽ വികൃതമായെന്നും മൂല്യങ്ങൾ സംരക്ഷിക്കാൻ എക്യുമെനിക്കൽ രംഗത്തെ പ്രസ്ഥാനങ്ങൾ ഉണർന്നുപ്രവർത്തിക്കണമെന്നും മാർത്തോമ്മാ സഭ നിരണം-മാരാമൺ ഭദ്രാസന സഹായമെത്രാൻ ഗ്രീഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പ പറഞ്ഞു. ഗിൽഗാൽ എക്യുമെനിക്കൽ പ്രയർ ആൻഡ് ഗോസ്പൽ മിനിസ്ട്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റവ.ചാൾസിന്റെ അദ്ധ്യക്ഷതയിൽ പാസ്റ്റർ സുരേഷ് ജോൺ മുഖ്യസന്ദേശം നൽകി. ഡോ.സൈമൺ ജോൺ, ഡോ.ജോസഫ് ചാക്കോ,എ.വി.ജോർജ്, മേജർ പി.സി.എലിസബത്ത്,ഡോ.സാമുവൽ നെല്ലിക്കാട്,പി.ജെ.ജോൺ,ജോസ് തോമസ്,പ്രിൻസ്, പി.ജെ.കുഞ്ഞുമോൻ,രാജു എം.റ്റി എന്നിവർ പ്രസംഗിച്ചു.