ortha-dox
മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന 15-ാം മത് ചെങ്ങന്നൂർ കൺവൻഷൻ നിലയ്ക്കൽ ഭദ്രാസന മെത്രാപ്പോലീത്താ ഡോ.ജോഷ്വാ മാർ നിക്കോദിമോസ് ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: ദൈവവചനത്തിന്റെ മാധുര്യം ജീവിതത്തിൽ അനുഭവിച്ചറിയുവാനും ആരാധനാ ജീവിതത്തിലേക്കും കൗദാശികജീവിതത്തിലേക്കും നമ്മെ നയിക്കുന്ന വചനത്തിന്റെ ശക്തി തിരിച്ചറിയുവാനും ഏവർക്കും കഴിയണമെന്ന് നിലയ്ക്കൽ ഭദ്രാസന മെത്രാപ്പോലീത്താ ഡോ.ജോഷ്വാ മാർ നിക്കോദിമോസ് പറഞ്ഞു. മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന 15-ാമത് ചെങ്ങന്നൂർ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാ.കെ.ജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ഫാ.പി.കെ ഗീവർഗീസ് വചനശുശ്രൂഷ നടത്തി. ഭദ്രാസനത്തിന്റെ ഔദ്യോഗിക സേവനങ്ങളിൽ നിന്ന് വിരമിച്ച ഫാ.കെ.കെ.ജോസഫിനെ യോഗത്തിൽ ആദരിച്ചു. ഭദ്രാസന സെക്രട്ടറി . ഫാ. മാത്യു എബ്രഹാം കാരയ്ക്കൽ, ഫാ.രാജൻ വർഗീസ്. .റവ.ജോൺ ദാനിയേൽ കോർ എപ്പിസ്കോപ്പാ, സുവിശേഷ സംഘം ഡയറക്ടർ ഫാ.തോമസ് കൊക്കാപ്പറമ്പിൽ, കൗൺസിൽ അംഗങ്ങളായ ഫാ.ബിജു.ടി.മാത്യു വി.ജെ.ചാക്കോ, ബിജു മാത്യു, സിബി മത്തായി, മാത്യു ജേക്കബ് എന്നിവർ പ്രസംഗിച്ചു. ഫാ. പി.സി.തോമസ് സമർപ്പണ പ്രാർത്ഥനയ്ക്കും, ഫിലോക്സ് സ്കൂൾ ഒഫ് ലിറ്റർജിക്കൽ മ്യൂസിക് ഗാനശുശ്രൂഷയ്ക്കും നേതൃത്വം നൽകി.