 
തിരുവല്ല: വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ അശോക് സിംഗാൾ കൗശൽ വികാസ് യോജന പദ്ധതി പ്രകാരം പുരയിടത്തിൻകാവ് ശിവപാർവതി ബാലികാ സദനത്തിൽ സൗജന്യ കമ്പ്യൂട്ടർ - തയ്യൽ പരിശീലന കേന്ദ്രം ആരംഭിച്ചു. അഖിലഭാരതീയ സഹസേവാ പ്രമുഖ് പ്രഫ. മധുകർ റാവു ദീക്ഷിത് ഉദ്ഘാടനം ചെയ്തു. വി.എച്ച്പി ജില്ലാ പ്രസിഡന്റ് കെ. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രീയ സെക്രട്ടറി ഗണേശ് ഷേണായി .എം, സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, സoസ്ഥാന ജന.സെക്രട്ടറി വി.ആർ.രാജശേഖരൻ, സംസ്ഥാന സംഘടനാ സെക്രട്ടറി കെ.ഗിരീഷ് കുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് വാസുദേവൻ നായർ, വിഭാഗ് സെക്രട്ടറി പി.ആർ.രാധാകൃഷ്ണൻ, ജില്ലാസെക്രട്ടറി സുഭാഷ്, പ്രഖണ്ഡ് സെക്രട്ടറി രാജേഷ് കുമാർ ജി എന്നിവർ പ്രസംഗിച്ചു.