അടൂർ: താലൂക്ക് വികസന സമിതി യോഗം ശനിയാഴ്ച രാവിലെ രാവിലെ 10.30ന് ഓൺലൈനായി ഡെപ്യൂട്ടിസ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ നടക്കും. നിയമസഭയിൽ പ്രാതിനിദ്ധ്യമുളള എല്ലാ രാഷ്ട്രീയപാർട്ടികളുടേയും പ്രതിനിധികൾ, മുൻസിപ്പൽ ചെയർപേഴ്‌സൺമാർ, താലൂക്കിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റുമാർ, താലൂക്കിൽ ഉൾപ്പെടുന്ന ജില്ലാപഞ്ചായത്തംഗങ്ങൾ, വിവിധ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും താലൂക്ക്തലത്തിലുള്ള ഓഫീസ്‌മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കണമെന്ന് തഹസിൽദാർ അറിയിച്ചു.