പത്തനംതിട്ട: കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ പത്തനംതിട്ട റവന്യൂ ജില്ലാ സമ്മേളനം നാളെയും മറ്റന്നാളും പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കും. നാളെ വൈകിട്ട് 4.30 ന് റവന്യുജില്ലാ കൗൺസിൽ സംസ്ഥാന ട്രഷറർ എസ്. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എസ്. പ്രേം അദ്ധ്യക്ഷത വഹിക്കും.

മറ്റന്നാൾ രാവിലെ 10 ന് വിദ്യാഭ്യാസ സെമിനാറിൽ ജില്ലാ വൈസ് പ്രസിഡന്റ് സണ്ണി മാത്യു അദ്ധ്യക്ഷത വഹിക്കും .ഡി.സി.സി ജനറൽ സെക്രട്ടറി റെജി പൂവത്തൂർ വിഷയാവതരണം നടത്തും. 11 ന് ആന്റോ ആന്റണി എം. പി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.30 ന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ഫ്രഡി ഉമ്മൻ അദ്ധ്യക്ഷത വഹിക്കും. വാർത്താ സമ്മേളനത്തിൽ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം ഫിലിപ്പ് ജോർജ്, ജില്ലാപ്രസിഡന്റ് എസ്. പ്രേം, ജില്ലാ ജോയിന്റ് സെക്രട്ടറി എച്ച്. ഹസീന എന്നിവർ പങ്കെടുത്തു.