 
അടൂർ : നിയോജക മണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് - ബി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്ടർഅതോറിറ്റി ഒാഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം സജു അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. ആർ. ചന്ദ്രമോഹൻ അദ്ധ്യക്ഷതവഹിച്ചു. ലിജോ ജോൺ, സുനു ജോർജ്, കുര്യൻ ബഹനാൻ, രഘുപിള്ള, എ. ജി. സത്യജിത്ത്, സൈൻജേക്കബ് ജോൺ, ഒാമന ശിവൻകുട്ടി, രാജികുമാർ, ശശികുമാർ എന്നിവർ പ്രസംഗിച്ചു.