ഇളമണ്ണൂർ : എസ്. എൻ. ഡി. പി യോഗം അടൂർ യൂണിയനിലെ 2833-ാം നമ്പർ മാരൂർ - ഇമണ്ണൂർ ശാഖ ഗുരുക്ഷേത്രത്തിലെ 7-ാം പ്രതിഷ്ഠാ വാർഷികം 11 ന് നടക്കും. രാവിലെ 5.30 ന് ഗണപതിഹോമം, 7 ന് അഭിഷേകം, ഉഷഃപൂജ, 7.30 ന് ശാഖാ പ്രസിഡന്റ് ആർ. രമേശ് പതാക ഉയർത്തും. 8 മുതൽ ക്ഷേത്രതന്ത്രി രതീഷ് ശശിയുടെ കാർമ്മികത്വത്തിൽ നവക പഞ്ചഗവ്യ കലശപൂശ, കലശാഭിഷേകത്തോടെ ഉച്ചപൂജ, 10 മുതൽ വൈക്കം മുരളിയുടെ പ്രഭാഷണം, 1 ന് അന്നദാനം, 4.30 മുതൽ സമൂഹപ്രാർത്ഥന, വൈകിട്ട് 7 ന് കഴിഞ്ഞ എസ്. എസ്. എൽ.സി, പ്ളസ്ടൂ, വി. എച്ച്. എസ്. ഇ പരീക്ഷകളിൽ 80 ശതമാനവും അതിന് മുകളിലും മാർക്ക് വാങ്ങിയ കുട്ടികൾക്ക് അവാർഡ് വിതരണം, 7.30 മുതൽ കമുകുഞ്ചേരി സപ്തസ്വര സ്കൂൾ ഒാഫ് മ്യൂസിക്കിന്റെ സംഗീതാർച്ചന, രാത്രി 8.30 മുതൽ വള്ളുവനാട് ബ്രഹ്മയുടെ 'പാട്ടുപാടുന്ന വെള്ളായി' നാടകം.