ecg
ഏറത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിന് റിട്ട. ക്യാപ്ടൻ ഡോ. ഹരികുമാർ സംഭാവന നൽകിയ ഇ. സി. ജി മെഷീൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ ഏറ്റുവാങ്ങുന്നു.

അടൂർ :ഏറത്ത് പ്രാഥമികാരോഗ്യത്തിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്, പുതുശേരി ഭാഗം ഹരിവിലാസത്തിൽ റിട്ട.ക്യാപ്റ്റൻ ഡോ.ഹരികുമാർ ഇ.സി.ജി മെഷീൻ സൗജന്യമായി നൽകി.ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ സാന്നിദ്ധ്യത്തിൽ ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നപ്പുഴ ഏറ്റു വാങ്ങി. അദ്ദേഹത്തിന്റെ മകൾ അനഘാ കുറുപ്പിന്റെയും സുജിത് കുമാറിന്റെയും വിവാഹത്തിന്റെ ആർഭാടങ്ങൾ ഒഴിവാക്കി ആ തുക വിനിയോഗിച്ചാണ് നാടിനുവേണ്ടി ഈ സത്പ്രവൃത്തി ചെയ്തത്.