തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവം നാളെ വൈകിട്ട് 5.35നും 6.05നും മദ്ധ്യേ തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ കൊടിയേറും. 14 നാണ് ആറാട്ട്. നാളെ വൈകിട്ട് ഏഴിന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപൻ കലാപരിപാടികൾ ഉദ്ഘാടനം ചെയ്യും. എട്ടിന് ശ്രുതിലയസംഗമം. 9.30ന് ഭക്തിഗാനമേള, 12ന് കഥകളി. രാത്രി 10ന് മേജർസെറ്റ് കഥകളി. ആറിന് രാവിലെ 9ന് ഗോപൂജ, 5.30ന് സംഗീതസദസ്, എട്ടിന് നൃത്തനൃത്യങ്ങൾ, 9.30ന് ഭക്തിഗാനമേള, ഏഴിന് വൈകിട്ട് 6.30ന് തിരുവാതിര, ഏഴിന് നൃത്തനൃത്യങ്ങൾ, 9ന് കരോക്കെ ഗാനമേള, 12ന് കഥകളി. എട്ടിന് സംഗീതസദസ്, നടനവർഷിണി, 9.15ന് കരോക്കെ ഗാനമേള, 12ന് കഥകളി. ഒൻപതിന് സംഗീതസദസ്, നാട്യസംഗീതശില്പം, ഒന്നിന് കഥകളി. 10ന് ഓട്ടൻതുള്ളൽ, വയലിൻ ഫ്യൂഷൻ, ഭരതനാട്യം, സേവ, പഞ്ചാരിമേളം. 12ന് കഥകളി. 11ന് വൈകിട്ട് ഏഴിന് സാംസ്‌കാരിക സമ്മേളനം ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എട്ടിന് സേവ. ഒന്നിന് കഥകളി. 12ന് വൈകിട്ട് അഞ്ചിന് വഞ്ചിപ്പാട്ട്, 6.30മുതൽ സംഗീതസദസ്, 10.30ന് നൃത്തനാടകം. 13ന് സംഗീത സദസ്, രാത്രി ഒന്നിന് പള്ളിവേട്ട എഴുന്നെള്ളത്ത്. , 14ന് വൈകിട്ട് 5.30ന് ആറാട്ടെഴുന്നെള്ളത്ത്, 6ന് നാഗസ്വര കച്ചേരി, രാത്രി 10ന് ബംഗളൂരു രവികിരണിന്റെ സംഗീതസദസ്. 10.30ന് ആറാട്ട് ഘോഷയാത്ര.