മല്ലപ്പള്ളി : മല്ലപ്പള്ളി - എഴുമറ്റൂർ റോഡിന്റെ വശങ്ങളിൽ മാലിന്യം തള്ളുന്നതായി പരാതി. മത്സ്യാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ റോഡിന്റെ വശങ്ങളിലെ റബർ തോട്ടങ്ങളിലേക്ക് തള്ളുകയാണ്. പാടിമൺ ബാങ്കിന് സമീപം മുതൽ കൊച്ചപ്പ് വരെയാണ് മാലിന്യം തള്ളുന്നത്. ദുർഗന്ധം വമിക്കുന്നതിനാൽ ഇതു വഴിയുള്ള വാഹന യാത്ര പോലും ദുസഹമായിരിക്കുകയാണ്. മാലിന്യം തള്ളുന്നവരെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.