പന്തളം : ഇ.കെ.നായനാർ ചാരിറ്റബിൾ ഫൗണ്ടേഷൻ കുരമ്പാല സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം നഗരസഭയിലെ 13, 22 വാർഡുകളിൽ വാർഡുതല കമ്മിറ്റികൾ രൂപീകരിച്ചു.22-ാം വാർഡ് കമ്മിറ്റി രൂപീകരണം സോണൽ കമ്മിറ്റി പ്രസിഡന്റ് എം.കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റായി ശശിയെയും സെക്രട്ടറിയായി രാധാമണിയെയും തിരഞ്ഞെടുത്തു. 13-ാം വാർഡ് കമ്മിറ്റി രൂപീകരണം ഇ.കെ.നായനാർ ചാരിറ്റബിൾ ഫൗണ്ടേഷൻ പന്തളം ഏരിയ കോഡിനേറ്റർ എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റായി അനീഷിനെയും സെക്രട്ടറിയായി ലതാകുമാരിയെയും തിരഞ്ഞെടുത്തു.