പന്തളം: കെ.എസ്.ഇ.ബി പുരപ്പുറ സൗരോർജ പദ്ധതിയുടെ സൗജന്യ സ്‌പോട്ട് രജിസ്‌ട്രേഷൻ പന്തളത്ത് ഇന്ന് നടക്കും. പഴയ പന്തളം ബ്ലോക്ക് ഓഫീസ് ഹാളിൽ നഗരസഭാദ്ധ്യക്ഷ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് രജിസ്‌ട്രേഷൻ ക്യാമ്പ് . പന്തളം, കുളനട, ഇലവുംതിട്ട സെക്ഷൻ ഓഫീസ് പരിധിയിലുള്ള ഉപഭോക്താക്കൾക്കു പങ്കെടുക്കാം. രണ്ട് , മൂന്ന് കിലോവാട്ട് പ്ലാന്റിന് 40 ശതമാനവും 10 കിലോവാട്ട് പ്ലാന്റിന് 20 ശതമാനവും സബ്‌സിഡി ലഭിക്കും. രണ്ട് കിലോവാട്ടിന് 95725 രൂപയും മൂന്നിന് 135489 രൂപയും 10 കിലോവാട്ടിന് 434404 രൂപയും ഉപഭോക്താവ് മുടക്കണം. ഗാർഹിക ഉപഭോക്താക്കൾക്കുമാത്രമാണ് പദ്ധതിയിൽ ചേരാൻ കഴിയുക. ഒരു കിലോവാട്ട് പ്ലാന്റിന് 100 സ്‌ക്വയർ ഫീറ്റ് സ്ഥലം ഉണ്ടായിരിക്കണം. ഫോൺ: 04734 252284, 9446009396