grow
അടൂർ ജനറൽ ആശുപത്രിയിൽ ഹോസ്പിറ്റൽ വർക്കിംഗ് ഫെഡറേഷൻ (എ. ഐ. ടി. യു. സി ) ൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഗ്രോബാഗിലെ പച്ചക്കറികൃഷിയുടെ ഉദ്ഘാടനം എ. ഐ. വൈ. എസ് ജില്ലാ സെക്രട്ടറി എസ്. അഖിൽ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ : അടൂർ ഗവൺമെന്റ് ഹോസ്പിറ്റലിലെ നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടേയും നേതൃത്വത്തിൽ ജനറൽ ആശുപത്രിയിൽ ഗ്രോബാഗിൽ പച്ചക്കറി കൃഷി ആരംഭിച്ചു. കൃഷിക്ക് ആവശ്യമുള്ള ഗ്രോ ബാഗും മറ്റ് അനുബന്ധ സാധനങ്ങളും ചുറ്റും വേലിയും കെട്ടുന്നതിന് ഗവൺമെന്റ് ഹോസ്പിറ്റൽ വർക്കിംഗ് ഫെഡറേഷൻ (എ.ഐ.ടി.യു.സി ) ന്റെ നേതൃത്വത്തിൽ നൽകുന്ന ചടങ്ങ് എ. ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി സെക്രട്ടറി എസ്.അഖിൽ ഉദ്ഘാടനം ചെയ്തു. ഗവ: ഹോസ്പിറ്റൽ വർക്കിംഗ് ഫെഡറേഷൻ (എ.ഐ.ടി.യു സി)സെക്രട്ടറി വിനോദ് അദ്ധ്യക്ഷത വഹിച്ചു. നഴ്സിംഗ് സൂപ്രണ്ട് ശോഭ, തനിജ മറ്റ് സ്റ്റാഫുകൾ എന്നിവർ പങ്കെടുത്തു. പച്ചക്കറിയുടെ പരിചരണം ഹോസ്പിറ്റൽ വർക്കേഴ്സ് ഫെഡറേഷനാണ് നിർവഹിക്കുന്നത്.