 
കോന്നി: മലയാലപ്പുഴ ജെ.എം.പി.എച്ച്.എസ്. എസിൽ കുട്ടികൾക്ക് നിർമിച്ച ഡൈനിംഗ് ഹാൾ ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 7 ലക്ഷം രൂപ വിനിയോഗിച്ചാണ് ഡൈനിംഗ് ഹാൾ നിർമ്മിച്ചത്. 50 വിദ്യാർത്ഥികൾക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ കഴിയുന്ന തരത്തിലാണ് ഡൈനിംഗ് ഹാൾ നിർമിച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ഷീലാ കുമാരി ചാങ്ങയിൽ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു പുതുക്കുളം, പഞ്ചായത്ത് അംഗങ്ങളായ രഞ്ജിത് ടി.ആർ,മഞ്ചേഷ് വടക്കിനേത്ത്, പി.ടി.എ പ്രസിഡന്റ് ഡി.ശിവദാസ്,എം.ജി. സുരേഷ്, സ്കൂൾ ഹെഡ് മാസ്റ്റർ രാധാകൃഷ്ണൻ,അസിസ്റ്റന്റ് എൻജിനീയർ ആരിഫ് എന്നിവർ സംസാരിച്ചു.