പ്രമാടം : വെള്ളപ്പാറയിൽ സ്ഥാപിച്ചിരുന്ന മിനി എം.സി.എഫ് സാമൂഹിക വിരുദ്ധർ കത്തിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഭരണ സമിതി യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത് ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജി.സി.ബാബു അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ കെ.എം.മോഹനൻ, വാഴവിള അച്യുതൻ നായർ ,സി.കെ.തങ്കമണി, ജയകൃഷ്ണൻ,സി.ഡി.എസ് ചെയർപേഴ്‌സൺ ബിന്ദു അനിൽ,ഹരിത കർമ്മ സേന പ്രസിഡന്റ് അമ്പിളി, ഷെബി, ലതി എന്നിവർ പ്രസംഗിച്ചു.