s

പത്തനംതിട്ട: യുവജന കമ്മിഷന്റെ നേതൃത്വത്തിലുള്ള ദ്വിദിന ദേശീയ സെമിനാറിൽ പങ്കെടുക്കാൻ താല്പര്യമുള്ള 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾ മാർച്ച് 10നകം അപേക്ഷിക്കണം. അക്കാഡമിക് രംഗങ്ങളിലും അക്കാദമികേതര പ്രവർത്തനങ്ങളിലും മികവുപുലർത്തിയവർക്ക് മുൻഗണന. അപേക്ഷകൾ ksycyouthseminar@gmail.com എന്ന മെയിൽ ഐ.ഡി വഴിയോ വികാസ് ഭവനിലുള്ള കമ്മിഷൻ ഓഫീസിലോ കേരള സംസ്ഥാന യുവജന കമ്മിഷൻ, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം 33, എന്ന വിലാസത്തിലോ നൽകണം. ഫോൺ: 0471 2308630, 8086987262, 7907565474.