ഇലന്തൂർ: മയിലാടുംപാറ ശ്രീമഹായക്ഷിയമ്മക്കാവിൽ പ്രതിഷ്ഠാ വാർഷികവും കുംഭഭരണി മഹോത്സവവും ഇന്ന് ആരംഭിക്കും. ശനി, ഞായർ, തിങ്കൾ തീയതികളിൽ തന്ത്രി തെന്നിശേരി ഇല്ലത്ത് വിപിൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊവിഡ് മാനദണ്ഡപ്രകാരം ക്ഷേത്രാചാരചടങ്ങുകൾ നടക്കും. ഇന്ന് രാവിലെ 6ന് മഹാ ഗണപതിഹോമം, രാവിലെ 8 മുതൽ അഖണ്ഡനാമം, ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകിട്ട് 6.30ന് ദീപാരാധന. രണ്ടാം ദിവസം രാവിലെ 7.30ന് മഹാമൃത്യുഞ്ജയഹോമം, 8 മുതൽ ഭാഗവത പാരായണം, 10ന് കാവിൽനൂറും പാലും, ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകിട്ട് 6.30ന് ദീപാരാധന, തുടർന്ന് ഭഗവതിസേവ, 8.30ന് ഭക്തിഗാനസുധ. മൂന്നാം ദിവസം രാവിലെ 8 മുതൽ ഭാഗവതാ പാരായണം, 9.30ന് ഭരണിപൊങ്കാല, ഉച്ചയ്ക്ക് 12.30ന് അന്നദാനം, 2.30ന് കോട്ടകയറ്റം, 3.30ന് എഴുന്നെള്ളത്ത്, വൈകിട്ട് 6.30ന് ദീപാരാധന തുടർന്ന് ആകാശദീപക്കാഴ്ച, 8 മുതൽ നൃത്തസന്ധ്യ, 9.30 മുതൽ ബാലെ - ഉജ്ജയിനിയിലെ മഹാഭദ്ര എന്നിവയുണ്ടായിരിക്കുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.