അടൂർ : ഏറത്ത് പഞ്ചായത്തിലെ 55 കോടി രൂപയുടെ കുടിവെള്ള പദ്ധതി മൂന്ന് ടെൻഡറായി വേർതിരിച്ച് നൽകാൻ തീരുമാനം. 7853 ഗാർഹിക കണക്ഷൻ നൽകുന്ന 55 കോടിയുടെ ജലനിധി പദ്ധതിയാണിത്. ഫെബ്രുവരി 23 നായിരുന്നു ടെൻഡർ നൽകേണ്ട അവസാന തീയതി . ആരും ടെൻഡർ നൽകാത്തതിനെ തുടർന്നാണ് ടെൻഡർ മൂന്നായി തിരിച്ച് നൽകാൻ തീരുമാനിച്ചത്. പുതിയ ടെൻഡർ അടുത്തയാഴ്ച നൽകും . ചെറുകിട കരാറുകാർക്ക് ടെൻഡറിൽ പങ്കെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കല്ലടയാറ്റിൽ കടുവാ ത്തോട് ഇടക്കടവ് പാലത്തിന് സമീപം സ്ഥാപിക്കുന്ന സംഭരണ ടാങ്കിൽ നിന്ന് ഏറത്ത് പഞ്ചായത്തിലാകെ ഗാർഹിക കണക്ഷനുകളും , പൊതുടാപ്പുകളും സ്ഥാപിച്ച് വെള്ളം നൽകാൻ കഴിയും.