അടൂർ : നെടുമൺ സർവീസ് സഹകരണ ബാങ്കിൽ ഡിജിറ്റൽ ബാങ്കിംഗ് തുടങ്ങി. പ്രസിഡന്റ് കെ.പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. സഹകരണ അസി. രജിസ്ട്രാർ എസ്.നസീർ ഓഡിറ്റ് അസി.ഡയറക്ടർ ബീനാ മാത്യു, ബാങ്ക് സെക്രട്ടറി ഹുസൈൻ എന്നിവർ പ്രസംഗിച്ചു.ആധുനിക ബാങ്കിംഗ് സേവനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഡിജിറ്റൽ ബാങ്കിംഗ് തുടങ്ങിയത്. ആർ.ടി. ജി.എസ്, എൻ. ഐ.എഫ്.ടി ,ഗൂഗിൾ പെ, തുടങ്ങിയ നൂതന സംവിധാനങ്ങൾ ബാങ്കിൽ ലഭ്യമാണ്.