കടമ്പനാട് : സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്ക്കീമിന്റെ നേതൃത്വത്തിൽ പൊതുനിരത്തുകളിലെ ട്രാഫിക് സിഗ്നൽ ബോർഡുകൾ വൃത്തിയാക്കി. കടമ്പനാട്, മലനട , കല്ലു കുഴി നെല്ലിമുകൾ തുടങ്ങിയ സ്ഥലങ്ങളിലെ അഴുക്കും കാടും പിടിച്ച 120 സിഗ്നൽ ബോർഡുകളാണ് നൂറ് വാളന്റിയേഴ്സ് വൃത്തിയാക്കിയത്. പ്രിൻസിപ്പൽ ജിൻസി ജോർജ് ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ പ്രവർത്തനത്തിന് സമയത്തിന് ശേഷമുള്ള സമയം ഒരാഴ്ച ഈ പ്രവർത്തനം തുടരും. പ്രോഗ്രാം ഓഫീസർ റിഞ്ചു പി.കോശി നേതൃത്വം നൽകി.