ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം തിരുവൻവണ്ടൂർ 1152-ാം നമ്പർ ഗുരുദേവ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവം 14 മുതൽ 23വരെ നടക്കും. 14ന് വൈകിട്ട് 7നും 7.30നും മദ്ധ്യേയുളള കന്നിരാശി മുഹൂ‌ത്തത്തിൽ കരീലക്കുളങ്ങര കൈലാസൻ തന്ത്രിയുടെയും ക്ഷേത്ര മേൽശാന്തി ബാഹുലേയൻ ശാന്തിയുടെയും മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറും. തുടർന്നുളള ദിവസങ്ങളിൽ ഭാഗവത സപ്താഹം, കുത്തിയോട്ട ചുവടും പാട്ടും, പടയണി, സേവ, ശ്രീനാരായണ കൺവെൻഷൻ, വിവിധ കലാപരിപാടികൾ, പൊങ്കാല, സമൂഹസദ്യ എന്നിവ നടക്കും. 23ന് വൈകിട്ട് 7ന് ഇരമല്ലിക്കര ആറാട്ടുകടവിൽ നിന്ന് ഭക്തി നിർഭരമായ ഘോഷയാത്രയോടുകൂടി ഉത്സവം സമാപിക്കുമെന്ന് ഉത്സവകമ്മിറ്റി ചെയർമാൻ അരവിന്ദാക്ഷൻ, കൺവീനർ ദിലീപ് കെ.ജി, ശാഖായോഗം പ്രസിഡന്റ് ഹരിപത്മനാഭൻ, വൈസ് പ്രസിഡന്റ് ശ്രീകല സുനിൽ, സെക്രട്ടറി സോമൻ തോപ്പിൽ എന്നിവർ അറിയിച്ചു.