ചെങ്ങന്നൂർ: ചെറിയനാട് ഡി.ബി.എച്ച്.എസ്.എസിൽ 2017-19, 2018-20, 2019-21 വർഷങ്ങളിൽ പ്ലസ്ടു പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ കോഷൻ ഡിപ്പോസിറ്റ് തിരിച്ച് ലഭിക്കുന്നതിനുവേണ്ടി ബാങ്ക് പാസ് ബുക്കിന്റെ കോപ്പിയും ഫോൺ നമ്പരും മാർച്ച് 14 നകം സ്കൂളിൽ എത്തിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.