 
പത്തനംതിട്ട : കേരളാ പ്രദേശ് മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മഹിളാ കോൺഗ്രസ് ആറൻമുള നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യുദ്ധം വേണ്ട സമാധാനം മതി എന്ന സിഗ്‌നേച്ചർ കാമ്പയിൻ സാമൂഹ്യ പ്രവർത്തക ഡോ.എം.എസ് സുനിൽ ഉദ്ഘാടനം ചെയ്തു. ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് സജിനി മോഹൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ എ.സുരേഷ് കുമാർ, റോഷൻ നായർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അബ്ദുൾ കലാം ആസാദ്, മണ്ഡലം പ്രസിഡന്റ് റെനീസ് മുഹമ്മദ്, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമാരായ പ്രസീത രഘു,മേഴ്‌സി സമുവേൽ , നഗരസഭ മുൻ അദ്ധ്യക്ഷ റോസ്‌ലിൻ സന്തോഷ്,മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ജോയമ്മ സൈമൺ, അന്നമ്മ ഫിലിപ്പ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അനിലാ ദേവി എന്നിവർ സംസാരിച്ചു.