റാന്നി : നാറാണംമുഴി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ സ്ത്രീപക്ഷ നവകേരള വിളംബര റാലിയും ഒപ്പു ശേഖരണവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ ജോബി റാലി ഫ്ലാഗ് ഓഫ് ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു നാരായണൻ അദ്ധ്യക്ഷത വഹിച്ചു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ നീറംപ്ലാക്കൽ, അംഗങ്ങളായ ഓമന പ്രസന്നൻ, തോമസ് ജോർജ്, ആനിയമ്മ അച്ചൻകുഞ്ഞ്, അഡ്വ.സാംജി ഇടമുറി,സന്ധ്യാ. അനിൽകുമാർ, മിനി ഡൊമിനിക്ക്,സോണിയ മനോജ്, റോസമ്മ വർഗീസ്,അനിയൻ പിസി, റെനി വർഗീസ് എന്നിവർ പ്രസംഗിച്ചു.