വള്ളിക്കോട്: പുതിയിടത്തുകാവ് ദേവീക്ഷേത്രത്തിൽ ഉത്സവം എട്ടിന് ആരംഭിക്കും. രാവിലെ 6.30ന് പൊങ്കാല. രാത്രി എട്ടിന് കൊടിയേറ്റ്. ഒൻപതിന് രാവിലെ എട്ടരയ്ക്ക് വിളക്കിനെഴുന്നെള്ളത്ത്. 12ന് രാവിലെ ആറിന് അഖണ്ഡനാമജപയജ്ഞം. രാത്രി എട്ടിന് പടയണി.13ന് രാവിലെ 9.30ന് ഉത്സവബലി. 14ന് വൈകിട്ട് 5.30ന് കാഴ്ചശീവേലി, സേവ. രാത്രി 9.30ന് പള്ളിവേട്ട. 15ന് രാവിലെ 10.30ന് കാവിൽ നൂറുംപാലും. തുടർന്ന് കൊടിയിറക്ക്, ആറാട്ട് തിരിച്ചെഴുന്നെള്ളത്ത്.