ചെങ്ങന്നൂർ: എസ്.എൻ.ഡി.പി. യോഗം ചെങ്ങന്നൂർ യൂണിയൻ ആവിഷ്‌കരിച്ചിരിക്കുന്ന കർമ്മനിരത പ്രവർത്തനം മുന്നേറാൻ സംഘടന സംയുക്തയോഗം 6ന് രാവിലെ 10ന് 3638-ാം നമ്പർ തിങ്കളാമുറ്റം ശാഖയിൽ നടക്കും. യൂണിയൻ ചെയർമാൻ അനിൽ അമ്പാടി ഉദ്ഘാടനം ചെയ്യും. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ രാഖേഷ് പി.ആർ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ കെ.ആർ.മോഹനൻ, എസ്.ദേവരാജൻ, ബി.ജയപ്രകാശ്, എം.പി.സുരേഷ്, മോഹനൻ കൊഴുവല്ലൂർ, അനിൽ കണ്ണാടി എന്നിവർ പ്രസംഗിക്കും.

ശാഖയുടെ ആദ്യകാല ഭാരവാഹികളായ വി.ആർ സദാനന്ദൻ, എം.കെ.ചെല്ലപ്പൻ മോടിയിൽ, എൻ.എസ്.ഭാസ്‌കരൻ നടുവിലേപ്പറമ്പിൽ, ശാന്തമ്മ കുഞ്ഞുണ്ണി പ്ലാംങ്കൂട്ടത്തിൽ, നാരായണൻ വട്ടയുഴത്തിൽ എന്നിവരെ ആദരിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് യൂണിയൻ വക കാഷ് അവാർഡും ഉപഹാരവും നൽകും. ശാഖയുടെ മുഴുവൻ അംഗങ്ങളും യൂണിയന്റെയും പോഷകസംഘടനകളുടെയും മുഴുവൻ ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കും. ശാഖായോഗം പ്രസിഡന്റ് പി.കെ.മോഹനൻ സ്വാഗതവും ശാഖാ സെക്രട്ടറി വി.ജി.ഗോപിനാഥൻ നന്ദിയും പറയും