ചെങ്ങന്നൂർ: കൊഴുവല്ലൂർ ദേവീക്ഷേത്രത്തിലെ തൃക്കാർത്തികമഹോത്സവം 8ന് നടക്കും. രാവിലെ 5ന് പ്രഭാതഭേരി. തുടർന്ന് ഹരിനാമകീർത്തനം. 5.30ന് അഭിഷേകം. സോപാനസംഗീതം. 8 മുതൽ ഭാഗവത പാരായണം. 8.30 മുതൽ കാവടി വരവേൽപ്പ്. 9 മുതൽ നവകം . 11.30 ന് ശ്രീഭൂതബലി. വൈകിട്ട് 4ന് വേലയ്ക്കെഴുന്നെള്ളത്ത്. വൈകിട്ട് 6.30ന് ദീപാരാധന. രാത്രി 8 ന് സേവ. 10 മുതൽ കുത്തിയോട്ട ചുവടും പാട്ടും. 12 മുതൽ വരമൊഴിക്കൂട്ടം (നാടൻ പാട്ടും ദൃശ്യാവിഷ്കാരവും).വെളുപ്പിന് 4 ന് വിളക്കിനെഴുന്നെള്ളത്ത്.