പത്തനംതിട്ട: അഡ്വക്കേറ്റ് ക്ളാർക്ക് അസോസിയേഷൻ ജില്ലാ സമ്മേളനം ആറിന് പത്തനംതിട്ട വൈ.എം.സി.എ ഹാളിൽ നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് കെ.കെ. സുരേഷ്, സെക്രട്ടറി സുരേഷ് അടൂർ, ട്രഷറർ ടി.രാജേഷ് എന്നിവർ അറിയിച്ചു. രാവിലെ 10ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി രവീന്ദ്രൻ പേരാമ്പ്ര മുഖ്യപ്രഭാഷണം നടത്തും. അഡ്വക്കേറ്റ് ക്ളാർക്കുമാരായ ജനപ്രതിനിധികൾ, അഭിഭാഷക ഗുമസ്തനായി 50 വർഷം പൂർത്തിയാക്കിയ അസോസിയേഷൻ ജനറൽ സെക്രട്ടറി പി.പി.രാഘവൻ എന്നിവരെ ആദരിക്കും. ബാർ അസോസിയേഷൻ സെക്രട്ടറി ബി.കെ ബിജു, തോമസ് വർഗീസ് വേണാട്ട്, തുടങ്ങിയർ സംസാരിക്കും.