അടൂർ: യുദ്ധം വേണ്ട സമാധാനം പുലരട്ടെ എന്ന സന്ദേശവുമായി മഹിളാ കോൺഗ്രസ് അടൂർ നിയോ ജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ബഹുജന സിഗ്നേച്ചർ കാമ്പയിൻ കാർട്ടൂണിസ്റ്റും ഇക്കോ ഫിലോസഫറുമായ അഡ്വ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുധാ നായർ അദ്ധ്യക്ഷയായിരുന്നു. ജില്ലാ പ്രസിഡന്റ് കുഞ്ഞുഞ്ഞമ്മ ജോസഫ് മുഖ്യപ്രഭാഷണം നടത്തി . ലാലി ജോൺ ,ഗീതാ ചന്ദ്രൻ ,​ഏഴംകുളം അജു ,എസ്.ബിനു പഴകുളം ശിവദാസൻ , ഷിബു ചിറക്കരോട്ട് സുധ പത്മകുമാർ മഞ്ചു വിശ്വനാഥ് ശാന്തമ്മ മാത്യൂ വിമല മധു , ഷിജു മുരളീധരൻ എന്നിവർ നേത്യത്വം നൽകി.