തിരുവല്ല: എസ്.എൻ.ഡി.പി.യോഗം 1880 -ാം പടിഞ്ഞാറ്റുംചേരി ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ കർമ്മവും കൊടിമര സമർപ്പണവും ഇന്ന് നടക്കും. രാവിലെ 8.35നും 9.10നും മദ്ധ്യേ ക്ഷേത്രം തന്ത്രി ഷിബു തന്ത്രിയുടെ കാർമ്മികത്വത്തിൽ പുനഃപ്രതിഷ്ഠ നടക്കും. തുടർന്ന് കലശാഭിഷേകം. ഒന്നിന് ഗുരുപ്രസാദം. വൈകിട്ട് ഏഴിന് നടക്കുന്ന പൊതുസമ്മേളനം യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് അഖിൽ മോഹനൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി അനിൽ എസ് .ഉഴത്തിൽ മുഖ്യപ്രഭാഷണം നടത്തും. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ സന്ദേശം നൽകും. ശാഖാ സെക്രട്ടറി വി.ആർ.സുകുമാരൻ, കിഴക്കൻമുത്തൂർ ശാഖാ പ്രസിഡന്റ് പി.എസ്. ലാലൻ, സുധ പഴമ്പള്ളിൽ, അനി പുതുവേലിൽ, സുനിൽ കച്ചിറമറ്റം, സജികുമാർ എം.എസ് എന്നിവർ പ്രസംഗിക്കും. 8 മുതൽ നടനകേളി.