കോന്നി : പ്രണയം നടിച്ച് പെൺകുട്ടിയെ ഭീഷണി പെടുത്തി സ്വർണം തട്ടി എടുക്കാൻ ശ്രമിച്ച സംഭവത്തിൽ പത്തൊൻപത്കാരനെ കോന്നി പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ വാലന്റെൻസ് ദിനത്തിലാണ് പ്രണയം നടിച്ച് പതിനാലുകാരിയായ പെൺകുട്ടിയിൽ നിന്ന് പ്രതി സ്വർണം തട്ടി എടുക്കാനും പെൺകുട്ടിയുടെ ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തത്. പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു.