
കോന്നി: പട്ടികജാതി വിദ്യാർത്ഥികൾക്ക് കലഞ്ഞൂർ പഞ്ചായത്ത് പഠനോപകരണങ്ങളും ഫർണിച്ചറും നൽകി. പഞ്ചായത്ത് പ്രസിഡന്റ് ടി.വി.പുഷ്പ്പവല്ലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം രമ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മിനി ഏബ്രഹാം, ഷാൻ ഹുസെൻ, ആശാ സജി, അനിൽകുമാർ എന്നിവർ സംസാരിച്ചു.