പത്തനംതിട്ട: വിശ്വഹിന്ദുപരിഷത്തിന്റെ നേത്യത്വത്തിൽ പുല്ലാട് ശിവ പാർവതി ബാലികാസദനത്തിൽ സൗജന്യ കമ്പ്യൂട്ടർ, തയ്യൽ പരിശീലന കേന്ദ്രം ആരംഭിക്കുന്നു. ഉദ്ഘാടനം നാളെ രാവിലെ 11 ന് സിനിമാതാരം ഉണ്ണി മുകുന്ദൻ നിർവഹിക്കും. വി. എച്ച്. പി സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി പങ്കെടുക്കും. വാർത്താ സമ്മളനത്തിൽ വി. എച്ച്. പി വിഭാഗ് സെക്രട്ടറി പി. ആർ.രാധാക്യഷ്ണൻ, ജില്ലാ പ്രസിഡന്റ് കെ. എൻ. ഗോപാലക്യഷ്ണൻ, വർക്കിംഗ് പ്രസിഡന്റ് എസ്. സോമേശഖരൻ, താലൂക്ക് സെക്രട്ടറി രാജേഷ് കുമാർ, വി .ജി. രാജശേഖരൻ എന്നിവർ പങ്കെടുത്തു .