kinar
സ്വകാര്യ വ്യക്തി കെട്ടി അടച്ച പൊതുകിണര്‍

റാന്നി: വർഷങ്ങളായി നാട്ടുകാർ ഉപയോഗിക്കുന്ന പൊതുകിണർ സ്വകാര്യ വ്യക്തി കെട്ടി അടച്ചതായി പരാതി.ഇടമൺ വാകത്താനം കുരിശടിക്കു സമീപത്തെ പഞ്ചായത്ത് വക കിണറാണ് മതിലു കെട്ടി സ്വകാര്യ വ്യക്തി കൈയ്യടക്കിയിരിക്കുന്നത്. പഴവങ്ങാടി പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് സംഭവം. പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട കിണറാണ് കൈവശപ്പെടുത്തിയിരിക്കുന്നത്. വർഷങ്ങളായി നാട്ടുകാർ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന പൊതുകിണറാണിത്. പഞ്ചായത്തിൽ വ്യാപകമായി പൊതുകിണറുകൾ സ്വകാര്യ വ്യക്തികൾ കൈയ്യടുക്കുന്നതായി പരാതികൾ മുൻപും ഉയർന്നിരുന്നു. സംഭവത്തിൽ വാർഡ് അംഗം ജോയ്‌സി ചാക്കോ പഞ്ചായത്തിലും,താലൂക്കിലും പരാതി നൽകി.