അടൂർ :പഴകുളം മേട്ടുപുറം സ്വരാജ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ശാസ്ത്രദിനം ആചരിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ജി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എസ്.മീരാസാഹിബ്‌ അദ്ധ്യക്ഷത വഹിച്ചു. വളരുന്ന ശാസ്ത്രം എന്ന വിഷയത്തിൽ കെ. അശോക് കുമാർ ക്ലാസെടുത്തു. പഴകുളം ആന്റണി, കുടശനാട് മുരളി, അഖിൽ വർഗീസ്, ആമിന, വിനോദ് കൃഷ്ണൻ, എസ്.അൻവർഷ എന്നിവർ പ്രസംഗിച്ചു.