പത്തനംതിട്ട: മുസലിയാർ എൻജിനീയറിഗ് കോളേജും വിവിധ സർക്കാർ വകുപ്പുകളും സംയുക്തമായി 8 ന് കോളേജ് ഓഡിറ്റോറിയത്തിൽ വിദ്യാർത്ഥികൾക്കായി ബോധവത്കരണ പരിപാടി പ്രതീക്ഷ 2022 നടത്തുമെന്ന് പ്രിൻസിപ്പൽ ഡോ. എ.എസ് അബ്ദുൾ റഷീദ്, കൺവീനർ പ്രൊഫ. സി. വിനോദ് , പ്രൊഫ. എൽ. ലിജേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 ന് മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്യും. മുസലിയാർ എഡ്യൂക്കേഷൻ ട്രസ്റ്റ് ചെയർമാൻ പി .ഐ. ഷെരീഫ് മുഹമ്മദ് അദ്ധ്യക്ഷത വഹിക്കും. കൗമാരത്തെ നശിപ്പിക്കുന്ന ലഹരി എന്ന വിഷയത്തെ ആസ്‌പദമാക്കി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ക്വിസ് മത്സരം, ഗതാഗത നിയമ പരിപാലനം വിഷയത്തിൽ ഫോട്ടോഗ്രാഫി മത്സരം , ആരോഗ്യത്തെ നശിപ്പിക്കുന്ന ഭക്ഷണ രീതി എന്ന വിഷയത്തിൽ പ്രസംഗ മത്സരം എന്നിവയും നടത്തും. കൊല്ലം, പത്തനംതിട്ട , ആലപ്പുഴ, കോട്ടയം ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ പങ്കെടുക്കും.