
അടൂർ: ഉൾക്കരുത്തോടെ പ്രതിരോധിക്കാൻ പെൺകുട്ടികൾ പ്രാപ്തരാകണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. സമഗ്രശിക്ഷാ കേരളം അടൂർ ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ പരിധിയിലുള്ള സർക്കാർ സ്‌കൂളുകളിലെ പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയർമാൻ ഡി.സജി അദ്ധ്യക്ഷനായിരുന്നു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, എം. അലാവുദിൻ, റോണി പാണംതുണ്ടിൽ, സെറീന ജലാലുദിൻ, സുധ.കെ , അഷറഫ് .എം , ബിന്ദു.ബി, നസീബത്ത് ബീവി, ശ്രീജ. എം, സ്മിത എം.നാഥ് തുടങ്ങിയവർ സംസാരിച്ചു. ഏഴ് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി അടൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറിറി സ്കൂളിലാണ് ക്ലാസുകൾ നടത്തിയത്.